ജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വീണ്ടും വിജയ് നായകനാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. 

വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വീണ്ടും വിജയ് നായകനാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സര്‍ക്കാരിന് ശേഷം രജനികാന്തിനെ നായകനാക്കിയാണ് എ ആര്‍ മുരുഗദോസ് സിനിമ ഒരുക്കുന്നത്. ഇത് ഒരു പൊളിറ്റിക്കല്‍ സിനിമയല്ലെന്ന് എ ആര്‍ മുരുഗദോസ് തന്നെ വ്യക്തമാക്കിയിരുന്നു. രജനികാന്ത് ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ വരുമ്പോള്‍ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചും സൂചനകള്‍ വരുന്നത്. വിജയ് തന്നെയായിരിക്കും പുതിയ ചിത്രത്തിലെ നായകൻ. എന്തായാലും ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതില്‍ ആരാധകരും ആവേശത്തിലാണ്. തുപ്പാക്കി, കത്തി എന്നിവയാണ് സര്‍ക്കാരിനു പുറമേ എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിച്ച ചിത്രങ്ങള്‍.