രൺബീർ കപൂറും കത്രീന കെയ്ഫും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച രാജ്‌നീതി എന്ന സിനിമയുടെ പ്രചാരണവുമായി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രണ്‍ബീര്‍ കത്രീനയോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് വിവാദത്തിലായ ക്രിക്കറ്റ് താരങ്ങള്‍ കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും രൺബീര്‍ കപൂറും. 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയിൽ 10 വർഷങ്ങൾക്ക് മുമ്പ് താരം പറഞ്ഞ പരാമർശങ്ങൾക്കെതിരേയാണ് രൺവീർ സിംഗിനെതിരെ വിമർശനങ്ങളുമായി ആളുകൾ രംഗത്തെത്തിയത്. അതുപോലെ ഒമ്പത് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ ചില വാക്കുകളിൽ ഊന്നിയാണ് രൺബീർ കപൂറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയരുന്നത്.
രൺബീർ കപൂറും കത്രീന കെയ്ഫും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച രാജ്‌നീതി എന്ന സിനിമയുടെ പ്രചാരണവുമായി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രണ്‍ബീര്‍ കത്രീനയോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വസ്ത്രത്തില്‍ ലാപ്പൽ മൈക്ക് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന കത്രീനയോട് താൻ സഹായിക്കണോ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
'എന്തുകൊണ്ടാണ് നിങ്ങളുടെ മൈക്ക് വീണ് കൊണ്ടിരിക്കുന്നത്, അത് ഉറപ്പിക്കാന്‍ സഹായം ആവശ്യമുണ്ടോ?' എന്നാണ് കത്രീനയോട് രൺബീർ ചോദിക്കുന്നത്. രണ്‍ബീറിന്റെ ചോദ്യം കേട്ട കത്രീന ദേഷ്യത്തോടെ താങ്കൾ ഇങ്ങനെ ചെയ്യരുതെന്ന് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുകണ്ട് ചിരിച്ച രണ്‍ബീര്‍ മറ്റുള്ളവരോട് ഇങ്ങനെ പറയുന്നു, 'അവള്‍ എല്ലാ ദിവസവും വഴക്കടിച്ച് കൊണ്ടേ ഇരിക്കുന്നു, സാര്‍.' രണ്‍ബീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
