ബോളിവുഡില്‍ പ്രണയനായകനാകാൻ പ്രഭാസ്, നായിക പൂജ ഹെഗ്ഡെ

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ പ്രഭാസ് ബോളിവുഡിലേക്ക്. തെലുങ്ക് സംവിധായകൻ രാധ കൃഷ്‍ണ കുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. ചിത്രം ഒരു പ്രണയസിനിമയായിരിക്കും.

കരണ്‍ ജോഹറിന്റെ സിനിമയിലൂടെയായിരിക്കും പ്രഭാസ് ബോളിവുഡിലെത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല് രാധ കൃഷ്‍‌ണ കുമാറിന്റെ ചിത്രത്തിലാണ് അഭിനയിക്കുകയെന്ന് പ്രഭാസ് തന്നെയാണ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പൂജ ഹെഗ്‍ഡെ ആയിരിക്കും ചിത്രത്തിലെ നായികയായി അഭിനയിക്കുക. അതേസമയം സാഹോയാണ് പ്രഭാസിന്റെതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം. . സിനിമ ഗംഭീര ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 150 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. സുജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് നായിക.