ശിവകാര്‍ത്തികേയൻ നായകനായ സീമ രാജ് മികച്ച പ്രതികരണത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ശിവകാര്‍ത്തികേയന്റെ ആരാധകര്‍ക്ക് ആവേശമാകുന്ന മറ്റൊരു പ്രൊജക്റ്റ് കൂടി പ്രഖ്യാപിച്ചു. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ശിവകാര്‍ത്തികേയൻ നായകനാകുക. ഇരുമ്പു തിറൈയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പി എസ് മിത്രൻ.

ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ശിവകാര്‍ത്തികേയനെ നായകനാക്കി പി എസ് മിത്രൻ ഒരുക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം ശിവകാര്‍ത്തികേയന്റെ സീമ രാജ് മികച്ച കളക്ഷനാണ് നേടുന്നത്. പൊൻറം സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ ശിവ, സാമന്ത, സിമ്രാൻ സൂരി, നെപ്പോളിയൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.