ഷോയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പിണങ്ങി പോകുന്ന താരമാണ് ജോണ്‍ ഏബ്രഹാം. തന്‍റെ പുതിയ ചിത്രമായ ഫോഴ്‌സ് 2ന്‍റെ പ്രചരണത്തിന് എത്തിയതായിരുന്നു ജോണ്‍ ഏബ്രഹാം. പരിപാടിയുടെ അവതാരകരില്‍ ഏറ്റവും അഗ്രസീവായി പെരുമാറുന്ന കൃഷ്ണ അഭിഷേക് ആയിരുന്നു അവതാരകന്‍. പൂജ ഭട്ട് ആദ്യമായി സംവിധാനം ചെയ്ത പാപ് എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ചും ജോണിനോട് ചോദ്യം വന്നു. 

പാപ് തന്‍റെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണെന്ന് ജോണ്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് രൂക്ഷമായ പരിഹാസമാണ് അവതാരകന്‍ നടത്തിയത്. പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന സൊനാക്ഷിയ്‌ക്കൊപ്പം നൃത്തം ചെയ്യാന്‍ അവതാരകന്‍ ആവശ്യപ്പെട്ടതും ജോണിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു.