15 വര്‍ഷം മുമ്പ് എടുത്ത ചിത്രം പുനഃചിത്രീകരിച്ച് അഹാന കൃഷ്ണ

മോഹന്‍ലാലിനൊപ്പം പതിനഞ്ച് വര്‍ഷം മുമ്പ് എടുത്ത ചിത്രം പുനഃചിത്രീകരിച്ചിരിക്കുകയാണ് യുവനടി അഹാന കൃഷ്ണകുമാറും സഹോദരിമാരും. 2003 ല്‍ മോഹന്‍ലാലിനൊപ്പം നടന്‍ കൃഷ്ണകുമാറിന്‍റെ മക്കളായ അഹാന, ഇഷാനി, ഹന്സിക എന്നിവര്‍ എടുത്ത ചിത്രമാണ് വീണ്ടും പുനഃചിത്രീകരിച്ചത്. അഹാന കൃഷ്ണകുമാര്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണകുമാര്‍ സിനിമ രംഗത്തെത്തിയത്. ഓണത്തിന് പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും അഹാന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

View post on Instagram
View post on Instagram