അഹാന കൃഷ്ണകുമാര്‍ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

മലയാള സിനിമയുടെ മഹാനടന്‍ മോഹന്‍ലാലിന്‍റെ പുത്തന്‍ പാട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും എല്ലായിടത്തും മോഹന്‍ലാല്‍ വിസ്മയമാണ് ഇപ്പോള്‍. 'ചങ്കിനകത്ത് ലാലേട്ടന്‍...'എന്ന ഗാനത്തിന് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ ‘‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്... എന്ന ഗാനമാണ്. 

ഇപ്പോള്‍ ഇതാ ആ ഗാനം പാടി ശ്രദ്ധ നേടിയിരിക്കുകയാണ് യുവനടി അഹാന കൃഷ്ണകുമാര്‍. അഹാന കൃഷ്ണകുമാര്‍ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

View post on Instagram

സിനിമയിൽ നായകവേഷത്തിൽ എത്തുന്ന നടൻ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ ജീവിതത്തെക്കുറിച്ചുള്ളതാണ് ചിത്രം.