'എന്‍റമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനം ലോകമേമ്പാടും വൈറലായിരുന്നു. ജിമിക്കി കമ്മല്‍ കളിക്കാന്‍ ഇനി ആരും ഉണ്ടാകില്ല. ഒടുവില്‍ ഇതാ ജിമിക്കി കമ്മലിന്‍റെ റീമിക്സുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാറിന്‍റെ സഹോദരിമാര്‍. ദിയ, ഇഷാനി,ഹന്‍സിക എന്ന സുന്ദരികളുടെ കിടിലന്‍ നൃത്തം അഹാന കൃഷ്ണകുമാര്‍ തന്നെയാണ് ഫേയ്സ്ബുക്കില്‍ പങ്ക് വെച്ചത്. അഹാന കൃഷ്ണകുമാര്‍ വീഡിയോയില്‍ ഇല്ല.


നടന്‍ കൃഷ്ണകുമാറിന്‍റെ മകളായ അഹാന രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തെത്തിയത്. ഓണത്തിന് പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും അഹാന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ലാല്‍ ജോസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലെ ഗാനമാണ് ലോകത്തില ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ബിബിസിയില്‍ വരെ എത്തിയത്. മോഹന്‍ലാലും ജിമിക്കി കമ്മലിന് നൃത്തം ചെയ്തിരുന്നു. ദൃശ്യവൽക്കരണത്തിൽ ഇത്രമാത്രം സമാന്തര പതിപ്പുകൾ ഇതിന്​ മുമ്പ്​ ഒരു മലയാള സിനിമാ ഗാനത്തിനും ലഭിച്ചുകാണില്ല.

കൊച്ചി ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ അധ്യാപകരും വിദ്യാർത്ഥികളും ഓണാഘോഷത്തിനിടെ കളിച്ച ജിമിക്കി കമ്മല്‍ ഇതുവരെ കണ്ടത് കോടി കണക്കിന് ആളുകളാണ്. ഇതുപോലെ ധാരാളം ആളുകളാണ് ജിമിക്കി കമ്മലിന് ചുവടുവെച്ചത്. ഓഫീസുകളിലും കോളജുകളിലും കുടുംബത്ത് പോലും ജിമിക്കി നൃത്തമാണ്. എന്തിന് മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ജിമിക്കി കമ്മലിന് ചുവടുവയ്ക്കുന്ന വീഡിയോ പോലും വൈറലായി മാറി.