സിനിമാ താരങ്ങളുടെ അപരന്മാരെ കുറിച്ച് മിക്കപ്പോഴും വാര്‍ത്തയാവാറുണ്ട്. ഒടുവിലിതാ മലയാളത്തിന്‍റെ യുവതാരം ഫഹദ് ഫാസിലിനും അപരനെത്തിയിരിക്കുകയാണ്. അതും ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്. അപരന്‍റെ ചിത്രം കണ്ട് ഫഹദ് ഫാസില്‍ രൂപമാറ്റം വരുത്തിയെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്.

ചിത്രം വൈറലായതോടെ രൂപമാറ്റമാണെന്ന് കരുതി സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയുമായിട്ടുണ്ട്. എന്നാല്‍ ഇത് തുര്‍ക്കിയിലെ പ്രമുഖ സിനിമാ നടനാണ്. ഹാലിദ് എര്‍ജെന്‍ക് എന്നാണ് അദ്ദേഹത്തിന്‍റെ പേര്.

ഫഹദിനെ പോലെ നെറ്റിയ അല്പം കയറിയ തലയും താടിയും തന്നെയാണ് ഹലിദിന്‍റെയും സൗന്ദര്യം. ഒറ്റനോട്ടത്തില്‍ ഫഹദാണെന്ന് മാത്രമേ തോന്നുകയുള്ളു. മാഗ്‌നിഫെന്റ് സെഞ്ച്വറി, 101നൈറ്റ്സ്, ലവ് ബിറ്റര്‍ എന്നീ പ്രശസ്ത ടര്‍ക്കിഷ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം അന്‍പതില്‍ കൂടുതല്‍ ടര്‍ക്കിഷ് ചിത്രങ്ങളില്‍ അഭിനയിച്ച ഈ വ്യക്തി അവിടത്തെ മികച്ച നടന്മാരില്‍ ഒരാളാണ്.