വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ അനുജത്തിയായി വന്ന് മലയാളികളുടെ മനംകവര്‍ന്ന ഐമ സെബാസ്റ്റ്യന്റെ വിവാഹ തിയതി നിശ്ചയിച്ചു . മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ബിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ ഫോളാണ് വരന്‍.
ഇരുവരുടെയും വിവാഹ വാര്‍ത്ത മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെവിനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇപ്പോള്‍ വിവാഹ തീയതി പുറത്തുവിട്ടത്. 2018 ജനുവരി 4 നാണ് വിവാഹം. കടവൂര്‍ സെയിന്റ് കാസിമിര്‍ ദേവാലയത്തില്‍ വച്ചാണ് വിവാഹം.
2013ല്‍ നിര്‍മിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം.
