സല്‍മാന്‍ ഖാനെ കുറിച്ച് ചോദിച്ചപ്പോള്‍ കലിതുള്ളി ഐശ്വര്യാ റായ്. പുതിയ ചിത്രമായ സരബ്ജിത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകവേയാണ് ഐശ്വര്യ കോപാകുലയായത്.
സല്‍മാന്‍ ഖാനൊപ്പം ഇനി അഭിനയിക്കുമോ എന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഐശ്വര്യ കോപാകുലയായത്. ഐശ്വര്യ ഉടൻ തന്നെ കസേരയിൽ നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു. അഭിമുഖം നിർത്താനും ആവശ്യപ്പെടുകയും ചെയ്‍തു. കാമറയിൽ ചിത്രീകരിച്ച ഭാഗങ്ങളെല്ലാം നീക്കം ചെയ്യണമെന്നും അഭിമുഖത്തിന് വരരുതെന്നും പറഞ്ഞു.
