സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളും സിനിമാ സംവിധായകനുമായ ഐശ്വര്യാ ധനുഷിന് ഐക്യരാഷ്‍ട്ര സഭയുടെ അംഗീകാരം. തെക്കേ ഇന്ത്യയിലെ സ്‍ത്രീകളുടെ ഗുഡ്‍വില്‍ അംബാസിഡറായി ഐക്യരാഷ്‍ട്ര സഭ ഐശ്വര്യയെ തെരഞ്ഞെടുത്തു.
സിനിമയ്‍ക്കു പുറമേ സാമൂഹ്യസംഘടനകളുമായി ബന്ധപ്പെട്ടും ഐശ്വര്യ പ്രവര്‍ത്തിക്കുന്നുണ്ട്. ത്രീ, വെയ് രാജാ വെയ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച നര്‍ത്തകിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ കലൈമണി പുരസ്കാരവും നേടിയിട്ടുണ്ട്. ധനുഷിന്റെ ഭാര്യയാണ്.
