മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്​റ്റിവലിൽ (ഐഎഫ്എഫ്എം) ഇന്ത്യൻ പതാക ഉയർത്തുന്ന ആദ്യ വനിതയായി ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചൻ. ഐഎഫ്എഫ്എമ്മി​ൻ്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചിത്രവും വീഡിയോയും പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തി​ൻ്റെ 70ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഫെഡ്​ സ്​ക്വയറിൽ ​ഐശ്വര്യറായ്​ ബച്ചൻ ദേശീയ പതാക ഉയർത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം​ ​ ട്വിറ്ററിൽ ​പോസ്​റ്റ്​ ചെയ്​തത്​.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യൻ പതാക ഉയർത്തുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മകൾ ആരാദ്യയും താരത്തിന്‍റെ കൂടെ ഉണ്ടായിരുന്നു. തനിക്ക് നൽകിയ അവസരത്തിന് ഐശ്വര്യ റായി സംഘാടകർക്ക് നന്ദി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 70ാം വാർഷികം ആഘോഷിക്കുമ്പോൾ മകൾക്കൊപ്പം നൽകിയ അവസരം മനോഹരമായ ഒാർമയായിരിക്കുമെന്ന് ആഷ് പറഞ്ഞു. താരത്തെ കണ്ട് തിങ്ങിക്കൂടിയ ജനക്കൂട്ടവും അവർക്കൊപ്പം സെൽഫിയെടുക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.