ഐശ്വര്യറായ് ബച്ചന്‍റെയും അഭിഷേക് ബച്ചന്‍റെയും മകള്‍ ആരാധ്യയുടെ ആറാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വലിയ രീതിയില്‍ ഇത് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിവരീതമായാണ് ഐശ്വര്യ റായ്യുടെ അച്ഛന്‍ കൃഷ്ണരാജ് റായിയുടെ ജന്മദിനം കാരം ആഘോഷിച്ചത്. മുച്ചുണ്ടുള്ള നൂറു കുട്ടികളുടെ സൗജന്യ ശസ്ത്രക്രിയ നടത്താനായിരുന്നു താരത്തിന്‍റെ തീരുമാനം.
കുട്ടികളെ കാണുന്നതിനായി മകള്‍ ആരാധ്യയ്‌ക്കൊപ്പം സമൈല്‍ ട്രെയിന്‍ ഫൗണ്ടേഷനില്‍ ഐശ്വര്യ എത്തിയിരുന്നു. അവിടെ വച്ച് മരിച്ചു പോയ തന്‍റെ അച്ഛന്‍റെ ഓര്‍മയ്ക്കായി കേക്ക് മുറിച്ചിരുന്നു. അസുഖ ബാധിതരായ കുട്ടികളോടൊപ്പം ഐശ്വര്യ കേക്ക് മുറിക്കുന്നത് പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തി. അത് ഓഫ് ചെയ്യുവാന്‍ ഐശ്വര്യ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയാറായില്ല.
എന്നാല്‍ കാണികളെ ഏവരേയും ഞെട്ടിക്കുന്ന സംഭവമാണ് പിന്നീട് അവിടെ ഉണ്ടായത്. ഐശ്വര്യ റായ് പൊട്ടിക്കരയാന്‍ തുടങ്ങി. ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിച്ചു. ദയവായി നിര്‍ത്തൂ, നിങ്ങള്‍ ചെയ്യുന്നത് ഒരു ജോലിയല്ല, ഇത് സിനിമാ പ്രീമിയര്‍ നടക്കുന്ന ഇടമല്ല, പൊതുസ്ഥലമല്ല കുറച്ചെങ്കിലും ആദരം ഈ കുട്ടികളോട് കാണാക്കൂ, അവര്‍ ബുദ്ധിമുട്ടുള്ളവരാണ് ഐശ്വര്യ പറഞ്ഞു.
