ഐശ്വര്യ റായ് നായികയാകുന്ന പുതിയ സിനിമയാണ് ഫാന്നി ഖാന്‍. ചിത്രത്തിലെ ഐശ്വര്യ റായ്‍യുടെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പച്ച മിലിട്ടറി ജാക്കറ്റും കറുത്ത ടോപ്പും അണിഞ്ഞുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തില്‍ ഐശ്വര്യ റായ്‍ക്കൊപ്പം അനില്‍ കപൂറും രാജ്‍കുമാര്‍ റാവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓസ്‍കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച എവരിബഡി ഫെയ്‍മസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫാന്നി ഖാന്‍ ഒരുക്കുന്നത്.
