അവള്‍ ഇതൊന്നും  പെട്ടെന്ന് ഒരു ദിവസം കണ്ടതല്ല

ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. ഇപ്പോള്‍ നടി എന്ന നിലയില്‍ മാത്രമല്ല മികച്ച അമ്മ എന്ന നിലയിലും ആരാധകര്‍ക്ക് ഐശ്വര്യയെ ഏറെ ഇഷ്ടമാണ്. അഭിനയത്തിലായാലും മറ്റ് പരിപാടികളുടെ തിരക്കിലാണെങ്കിലും ഐശ്വര്യ തന്റെ മകള്‍ ആരാധ്യയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഏറെ സമയം കണ്ടെത്താറുണ്ട്.

ചുരുക്കം പറഞ്ഞാല്‍ ഐശ്വര്യയുടെ വിരല്‍ തുമ്പില്‍ എന്നും ഈ സുന്ദരി കുട്ടി ഉണ്ടാവാറുണ്ട്. ബോളിവുഡിലെ മറ്റ് നടിമാര്‍ക്ക് ഐശ്വര്യ ഒരു മാതൃകാ അമ്മ തന്നെയാണ്. എന്നാല്‍ തന്റെ മകള്‍ക്ക് താന്‍ എന്നും ഒരു സാധാരണ അമ്മയാണെന്ന് ഐശ്വര്യ തന്നെ പറയുന്നു. 

 ഐശ്വര്യ എവിടെ പോയാലും ആരാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ബഹളം തന്നെയാണ്. എന്നും തന്റെ വിരല്‍ തുമ്പില്‍ നില്‍ക്കുന്ന ആരാധ്യയ്ക്ക് ഈ ബഹളമൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോയെന്ന ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടി ഇങ്ങനെ

 അതേ കുറിച്ച് ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. അവളൊരു കുട്ടിയാണ്. അതുകൊണ്ട് തന്നെ എല്ലാം മനസ്സിലാകും എന്ന് വെറുതെ പറയാന്‍ കഴിയില്ല. ഞാന്‍ ഇത്തരം തിരക്കുകള്‍ അറിഞ്ഞു തുടങ്ങിയത് എന്റെ 20 ാം വയസ്സിലാണ്. എന്നാല്‍ ആരാധ്യ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഇതെല്ലാം കാണുന്നുണ്ട്. അത് അവള്‍ക്ക് സാധാരണമാണോ എന്ന് എനിക്കറിയില്ല. ആളുകളുടെ ഇത്തരം പെരുമാറ്റങ്ങള്‍ അത്ര നോര്‍മലായ ഒന്നല്ല. പക്ഷേ പെട്ടൊന്ന് ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ അല്ല അവള്‍ ഇതൊന്നും കാണുന്നതെന്നും ഐശ്വര്യ പറഞ്ഞു. 


 വീടിന് പുറത്തും പോകുന്നിടത്തുമെല്ലാം മാധ്യമ പ്രവര്‍ത്തകരെ കാണുന്നത് അവള്‍ക്ക് ശീലമായി. അവള്‍ക്ക് അതൊക്കെ അവള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അവളോട് എപ്പോഴും സാധാരണ അമ്മയായി പെരുമാറിയിട്ടുള്ളത്. അവള്‍ക്കൊപ്പം ഞാന്‍ എല്ലായിടത്തും പോകാറുണ്ട്. അതിനാല്‍ സാധാരണവും അസാധാരണവും അവള്‍ക്ക് മനസ്സിലാകും. ഐശ്വര്യ പറഞ്ഞു.