അമ്മയായ ശേഷം വണ്ണം വെച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ആഷ് കേട്ടിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് പഴയതിലും സുന്ദരിയായി എത്തിയ ആഷിന്റെ സൗന്ദര്യ രഹസ്യം എന്താണെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്

ആഷ് സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ച ആരാധകര്‍ക്ക് താരം തന്നെ മറുപടി നല്‍കി. ഗാര്‍സീനിയ കംപോഗിയ എന്ന വിശേഷപ്പെട്ട ഫലമാണ് തന്‍റെ വണ്ണം കുറയ്ക്കാന്‍ ഉപയോഗിച്ചതെന്ന് ആഷ് പറയുന്നു. പേരു കേട്ട് ഞെട്ടാന്‍ വരട്ടെ സംഭവം നമ്മുടെ കുടംപുളിയാണ്. ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ചു കളയുന്ന ഔഷധമാണ് കുടംപുളി എന്നാണ് ആഷ് പറയുന്നത്.