കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യാ രാജേഷ് മലയാളത്തിലേക്ക്. ദുല്‍ഖറിന്റെ നായികയായിട്ടാണ് ഐശ്വര്യാ രാജേഷ് അഭിനയിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങളില്‍‌ ആണ് ഐശ്വര്യാ രാജേഷ് നായികയാകുന്നത്.


സത്യന്‍ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃശൂര്‍ കേന്ദ്ര പരിസരമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഐശ്വര്യാ രാജേഷ് നായികയാകുന്നുണ്ട്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍.