മകളോടും അമ്മയോടും ഒപ്പമുള്ള മനോഹര ചിത്രവും വീഡിയോയും
മുംബൈ: ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. മകള്‍ ആരാധ്യയുമൊത്തുള്ള ചിത്രങ്ങള്‍ ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. മാതൃദിനമായ ഇന്നും മകളുമൊന്നിച്ചുള്ള മനോഹര ചിത്രവും വീഡിയോയും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ മകള്‍ മാത്രമല്ല, പ്രിയപ്പെട്ട അമ്മയും കൂടെയുണ്ട്.
റെഡ് കാര്‍പ്പറ്റില്‍ ചുവടുകള്‍ വെക്കുന്നതിന് മുമ്പ് അമ്മയും മകളും ഒന്നിച്ചുള്ള മനോഹര വീഡിയോയാണ് ആരാധകര്‍ക്കായി ഐശ്വര്യ പങ്കുവെച്ചത്. മകളുടെ കൈ പിടിച്ച് ഒന്ന് വട്ടം കറക്കുകയാണ് ഐശ്വര്യ. മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു മനോഹര ചിത്രവും ഐശ്വര്യ പങ്കുവെച്ചു. അമ്മ ബ്രിന്ദയും മകള്‍ ആരാധ്യയും ഒന്നിച്ചുള്ള ചിത്രം.
