പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ആഷിഖ് അബു ചിത്രം മായാനദി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അപ്പുവും മാത്തനും പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിച്ചു. സിനിമയില്‍ തങ്ങളുടെ കെമസ്ട്രി ഇത്രയും നല്ല രീതിയില്‍ വര്‍ക്ക് ഔട്ട് ആയതിന് പിന്നില്‍ നായിക ഐശ്വര്യ ലക്ഷ്മി തന്നെ പറയുന്നു. 

 "സിനിമയില്‍ വരുന്നതിന് മുന്‍പേ തന്നെ ടൊവിനോയുമായി സൗഹൃദമുണ്ട്. ഭയങ്കര കംഫട്ടബിള്‍ ആണ് ടൊവിനോയോടൊത്തുള്ള അഭിനയം. നമ്മളെ ഒരു രീതിയിലും മടുപ്പിക്കില്ല. നല്ല മനുഷ്യനാണ്. അതുതന്നെയാകും ഞങ്ങള്‍ക്കിടയിലെ കെമസ്ട്രി നന്നായി വര്‍ക്ക് ഔട്ട് ആകാന്‍ കാരണമെന്ന്" ഐശ്വര്യ പറയുന്നു.