ഐശ്വര്യ- അഭിഷേക് താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു. സുന്ദർകാണ്ഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഏഴുവർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്നത്.

2010ൽ മണിരത്നം സംവിധാനെ ചെയ്ത രാവണിലായിരുന്നു ഐശ്വര്യ അഭിഷേക്  താരദന്പതികൾ ഏറ്റവും ഒടുവിൽ ഒരുമിച്ചത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരദന്പതികൾ വെള്ളിത്തിരയിൽ വീണ്ടും ഒരുമിക്കുന്നു. സുന്ദർ കാണഅഡ് എന്ന ചിത്രത്തിലാണ് ദന്പതികൾ നായികാ നായകൻമാരാകുന്നുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ടെലിവിഷൻ ഡയറക്ടറായ പ്രിയമിശ്രയാണ്. പ്രിയയുടെ ആദ്യസംവിധാന സംരഭമാണ് സുന്ദർ കാണ്ഡ്. തപ്സി പന്നു ഇർഫാൻ ഖാൻ എന്നിവരുടെ പേരുകളാണ് ആദ്യം ചിത്രത്തിനായി പറഞ്ഞുകേട്ടതെങ്കിലും ഒടുവിൽ പ്രോജക്ട് സ്വപ്‍ന ജോഡികളിലേക്കെത്തുകയായിരുന്നു.

സംഭവകഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സുന്ദർകാണ്ഡ് രണ്ട് പൊലീസ് ഓഫീസർമാരുടെ കഥയാണ് പറയുന്നത്. മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ ഐശ്വര്യയും അഭിഷേകും ഒന്നിക്കുമെന്ന് നേരത്തെ വാർത്തകൾ ഉണഅടായിരിരുന്നു. അനുരാഗ് കശ്യപിന്റെ ഗുലാബ് ജാമൂണിലും ഇരുവരുമെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സുന്ദർകാണ്ഡാണ് താരദമ്പതികളുടെ അടുത്ത ചിത്രമെന്ന് ഇരുവരുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

സർക്കാർ രാജ്, ഗുരു, ധൂം 2 തുടങ്ങി 11 ഓളം ചിത്രങ്ങളിൽ ഐശ്വര്യ അഭിഷേക് താരജോഡികൾ ഒരുമിച്ചഭിനയിച്ചിരുന്നു.