Asianet News MalayalamAsianet News Malayalam

മീടൂ മൂവ്മെന്റ്; ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണിന് പറയാനുള്ളത് ഇതാണ്

”ചിലര്‍ മാത്രമാണ് സ്ത്രീകളോട് മോശമായി പെരുമാറുന്നത്. എല്ലാവരും അതുപോലെയല്ല. ചിലപേരുകള്‍ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഈ വിഷയത്തില്‍ ഒരു വിശദീകരണവും നല്‍കാന്‍ എനിക്കാകില്ല. കാരണം ഒരാള്‍ കുറ്റകാരനാണോ അല്ലയോ എന്ന് വിധി പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല”- ദേവ്ഗണ്‍ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ajay devgan his opinion on metoo allegation in bollywood
Author
Mumbai, First Published Feb 11, 2019, 4:00 PM IST

മുംബൈ: കഴിഞ്ഞ വർഷം  പല മേഖലകളിലും ഏറെ വിപ്ലവം സൃഷ്ടിച്ച മീടൂ വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണ്‍. മീടു ആരോപണങ്ങൾ തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞു. ഇന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെയാണ് ആരോപണവുമായി യുവതികൾ രം​ഗത്തെത്തിയതെന്നും ആരോപണ വിധേയർക്കെതിരെ നിയമം അനുവദിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണമെന്നും താരം വ്യക്തമാക്കി.

”ചിലര്‍ മാത്രമാണ് സ്ത്രീകളോട് മോശമായി പെരുമാറുന്നത്. എല്ലാവരും അതുപോലെയല്ല. ചിലപേരുകള്‍ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഈ വിഷയത്തില്‍ ഒരു വിശദീകരണവും നല്‍കാന്‍ എനിക്കാകില്ല. കാരണം ഒരാള്‍ കുറ്റകാരനാണോ അല്ലയോ എന്ന് വിധി പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല”- ദേവ്ഗണ്‍ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പുതുതലമുറ മോശം പ്രവണതകളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ ദേവ്ഗണ്‍ മാറ്റങ്ങള്‍ക്കനുസരിച്ച് പഴയ തലമുറ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും കൂട്ടിച്ചേര്‍ത്തു. മുൻപ് മീടൂ മൂവ്മെന്റിനെ പിന്തുണച്ചുകൊണ്ട് അജയ് ദേവ്ഗണ്‍ രംഗത്തെത്തിയിരുന്നു. തുറന്നു പറച്ചിലുകള്‍ നല്ലതാണെന്നായിരുന്നു അദ്ദേഹം അന്ന്  അഭിപ്രായപ്പെട്ടത്. 

നാന പടേക്കറിനെതിരെ ആരോപണമുയര്‍ത്തിയ തനുശ്രീയാണ് മീടുവിന് ബോളിവുഡില്‍ തുടക്കമിട്ടത്. തുടർന്ന് പ്രമുഖ നിർമ്മാതാക്കൾ, സംവിധായകർ, നടന്മാർ തുടങ്ങിയവർക്കെതിരെ ആരോപണവുമായി നിരവധി പേർ രം​ഗത്തെത്തിയിരുന്നു. സംവിധായകരായ രാജ്കുമാര്‍ ഹിറാനി, സുഭാഷ് ഗായ്, സാജിദ് ഖാന്‍, വികാസ് ബല്‍, രജത് കപൂര്‍ എന്നിവരും നടന്‍മാരായ അലോക് നാഥ്, നാനപടേക്കര്‍, ഗായകന്‍ കൈലാഷ് ഖേര്‍, എന്നിവരാണ് മീടു മൂവ്‌മെന്റില്‍ കുടുങ്ങിയവരില്‍ പ്രമുഖര്‍. 

Follow Us:
Download App:
  • android
  • ios