വീണ്ടും ഒരു സ്പോര്‍‌ട്സ് ജീവചരിത്ര സിനിമ കൂടി

വീണ്ടും ഒരു സ്പോര്‍‌ട്സ് ജീവചരിത്ര സിനിമ കൂടി അണിറയില്‍ ഒരുങ്ങുന്നു. ഇന്ത്യൻ ഫുട്ബോള്‍ ചരിത്രമാണ് സിനിമയായി ഒരുക്കുന്നത്. ഇന്ത്യൻ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന സയ്ദ് അബ്‍‌ദുള്‍ റഹിമിന്റെ ജീവിതമാണ് സിനിമ പറയുന്നത്. സയദ് അബ്‍ദുള്‍ റഹിമായി അജയ് ദേവ്ഗണ്‍ ആണ് അഭിനയിക്കുക.

ഇന്ത്യൻ ടീമിന്റെ പരിശീലകനായി 1950 മുതല്‍ 1963 വരെ സേവനമനുഷ്‍ഠിച്ചിട്ടുണ്ട് സയ്ദ് അബ്‍ദുള്‍ റഹിം. 1962ല്‍ ഇന്ത്യ ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും 1956ല്‍ മെല്‍ബണ്‍ ഒളിമ്പിക്സില്‍ സെമിഫൈനലില്‍ എത്തിയപ്പോഴും സയ്ദ് അബ്‍ദുള്‍ റഹിം ആയിരുന്നു പരിശീലകൻ. അമ്പത്തിനാലാം വയസ്സില്‍ ക്യാൻസര്‍ വന്ന് മരിക്കുകയായിരുന്നു. സയ്ദ് അബ്‍ദുള്‍ റഹിമിന്റെ ജീവിതം പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് അമിത് ശര്‍മ്മയാണ്.