ഓസ്ട്രേലിയയില്‍ വെച്ച് നടന്ന യുഎവി ചലഞ്ചില്‍ ചെന്നൈ എംഐടി ദക്ഷ ടീം രണ്ടാം സ്ഥാനം നേടി. വിദ്യാര്‍ഥികളുടെ വിജയത്തില്‍ തമിഴകത്തിന്റെ തല അജിത്തിനും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അണ്ണ യൂണിവേഴ്സിറ്റി വൈസ് ചാൻസലര്‍‌ സൂരപ്പ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംഎൈടി അധികൃതര്‍ അജിത്തിനെ ആയിരുന്നു അവരുടെ ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റായും യുഎവി സിസ്റ്റം അഡ്വൈസറായും നിയോഗിച്ചത്. യുഎവി ചലഞ്ചിനായി ഡ്രോണ്‍ രൂപകല്‍പന ചെയ്യാനടക്കമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാൻ അജിത് തിരക്കുകള്‍ക്ക് ഇടയിലും എത്തിയിരുന്നു. മത്സരത്തില്‍ മുൻനിരയില്‍ എത്താൻ അജിത്തിന്റെ സഹായം ഉണ്ടായിരുന്നെന്നും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായെന്നും യൂണിവേഴ്‍സിറ്റി വിസി പറയുന്നു.

അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസവും അജിത്ത് നായകനായി ഒരുങ്ങുകയാണ്. നയൻതാരയാണ് ചിത്രത്തിലെ നായിക.