തമിഴ് സിനിമാ ആരാധകര്‍ ഇപ്പോള്‍ തലയുടെ ബുദ്ധിയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നത്. തമിഴകത്തിന്റെ തല അജിത്ത് വോട്ടിംഗ് ദിനത്തില്‍ ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തപ്പോള്‍ കാട്ടിയ ശ്രദ്ധയെക്കുറിച്ചാണ് സംസാരം.

വോട്ടിംഗ് ദിനിത്തില്‍ രാവിലെ തന്നെ അജിത്തും ഭാര്യ ശാലിനിയും വോട്ട് ചെയ്‍തു. പോളിംഗ് ഉദ്യോഗസ്ഥര്‍ അജിത്തിന്റെ നടുവിരലിനാണ് മഷി പുരട്ടിയത്. വോട്ട് ചെയ്‍ത സെലിബ്രറ്റികള്‍ ഫോട്ടോയ്‍ക്ക് പോസ് ചെയ്യുന്പോള്‍ മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടുക സ്വാഭാവികമാണല്ലോ. എന്നാല്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയാല്‍ ഉണ്ടാകുന്ന ട്രോളുകളൊക്കെ മനസ്സിലാക്കിയാകണം അജിത്ത് കൈപ്പടം കാട്ടിയാണ് ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തത്. തമഴികത്തിന്റെ തല ബുദ്ധിയിലും മുന്നിലാണെന്നും ട്രോളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കാട്ടിയ മിടുക്ക് അഭിനന്ദിക്കേണ്ടതാണെന്നുമൊക്കെയായിരുന്നു പിന്നീട് ആരാധകരുടെ ചര്‍ച്ച.

Scroll to load tweet…
Scroll to load tweet…