തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്. പക്ഷേ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടും ആരാധകരെ ഞെട്ടിച്ച താരമാണ് അജിത്ത്. അതേസമയം ആരാധകരോടും സിനിമക്കാരോടും ഒരുപോലെ പെരുമാറാനും അജിത് ശ്രമിക്കാറുണ്ട്. ഔദ്യോഗിക ഫാൻസ് ക്ലബ് ഇല്ലെങ്കിലും അജിത്തിനെ നിരന്തരമായി ആരാധകര്‍ പിന്തുടരാറുണ്ട്. അജിത്തിനെ കാണാൻ ഒരു യുവ ആരാധകൻ നടത്തിയ ശ്രമമാണ് പുതിയ വാര്‍ത്ത. 

വിാമാനത്താവളത്തില്‍ നിന്ന് പുറത്തേയക്ക് വന്ന അജിത്തിന്റെ കാറിനെ മറ്റൊരു വാഹനത്തില്‍ പതിനെട്ട് കിലോമീറ്ററോളമാണ് ഒരു ആരാധകൻ പിന്തുടര്‍ന്നത്. ആരാധകര്‍ കാര്‍ പിന്തുടരുന്നത് കണ്ട അജിത്ത് അവരെ കാണാൻ തയ്യാറാകുകയായിരുന്നു. ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും അജിത്ത് തയ്യാറായി. എന്നാല്‍ ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിക്കാനും മറന്നില്ല. അജിത്തിനെ കണ്ട കാര്യം ആരാധകൻ പിന്നീട് സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കുകയും ചെയ്‍തു. വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തുടരാൻ തീരുമാനിച്ചു. ഞങ്ങളെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കാണാൻ സമ്മതിച്ചു. എന്റെ പേര് ചോദിച്ചു. ഗണേഷ് എന്നാണ് പേരെന്ന് ഞാൻ പറഞ്ഞു. ഇനി അങ്ങനെ പിന്തുടരരുതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ കാര്‍ പിന്തുടരുന്നത് ചിലപ്പോള്‍ അപകടകാരമാകും. എന്തെങ്കിലും സംഭവിച്ചെങ്കില്‍ അത് തനിക്ക് വിഷമകരമാകുമെന്നും പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

അതേസമയം അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.