അജിത്തിനെ കുറിച്ച് വിശാലിന്റെ പരാതി!

ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട നടനാണ് തമിഴകത്തിന്റെ തല അജിത്. എന്നാലും ആരാധകര്‍‌ ഒട്ടും കുറവില്ല താനും. പക്ഷേ മാധ്യമങ്ങള്‍ക്ക് മുമ്പിലോ മറ്റ് ചടങ്ങുകളിലോ അധികമൊന്നും വരാത്ത ആളാണ് അജിത്ത്. സിനിമ മേഖലയിലെ ആള്‍ക്കാരോടു പോലും അങ്ങനെ ഇടപെടാത്ത ആളാണെന്നാണ് വിശാലും പറയുന്നത്. അജിത്തിനെ കുറിച്ച് ഇഷ്‍ടമല്ലാത്ത കാര്യം ചോദിച്ചപ്പോഴാണ് വിശാല്‍ ഇക്കാര്യം പറഞ്ഞത്.


അദ്ദേഹത്തെ പലപ്പോഴും നമുക്ക് ലഭ്യമാകില്ല. ഒരിക്കല്‍ ഒരു കാര്യം സംസാരിക്കാൻ അദ്ദേഹത്തെ പിആര്‍ഒയെ വിളിച്ചു. പക്ഷേ അദ്ദേഹത്തെ കിട്ടിയില്ല. കാവേരി പ്രക്ഷോഭത്തില്‍ എന്തുകൊണ്ട് പങ്കെടുത്തില്ലായെന്ന് അജിത്തിനോട് തന്നെ ചോദിക്കൂവെന്നും വിശാല്‍ പറയുന്നു. ഒരാളെ ഒന്നും നിര്‍ബന്ധിച്ച് ചെയ്യിക്കാനാകില്ല. അതെല്ലാം വ്യക്തിപരമായ കാര്യമാണ്- വിശാല്‍ പറയുന്നു. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് അജിത്ത്.