തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയ്‍യും. ഏല്ലാവര്‍ക്കും ഇഷ്‍ടമുള്ള താരങ്ങള്‍. എന്നാല്‍ ഇവരില്‍ ആരെയാണ് ഏറ്റവും ഇഷ്‍ടം എന്നു ചോദിച്ചാലോ. പലരും മറുപടി പറയാതിരിക്കുകയാണ് ചെയ്യുക. അല്ലെങ്കില്‍ നയതന്ത്രപരമായി സംസാരിക്കും. എന്നാല്‍ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാതെ തന്റെ മറുപടി പറയുകയാണ് തമിഴകത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ യുവൻ.

അജിത്തിനെയാണോ വിജയ്‍യെ ആണോ ഏറ്റവും ഇഷ്‍ടം എന്ന് ഒരു അഭിമുഖത്തില്‍ യുവനോട് ചോദിച്ചു. ഉടൻ തന്നെ മറുപടി വന്നു. അജിത്. സിനിമ ലോകത്തെ മികച്ച വ്യക്തിത്വമാണ് അജിത്ത്, മാത്രമല്ല മനുഷ്യനെന്ന നിലയിലും നല്ല പേരുള്ള ആളാണ് അജിത്ത് എന്നുമായിരുന്നു യുവന്റെ മറുപടി.