തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്. പക്ഷേ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടും ആരാധകരെ ഞെട്ടിച്ച താരമാണ് അജിത്. അതേസമയം ആരാധകരോടും സിനിമക്കാരോടും ഒരുപോലെ പെരുമാറാനും അജിത് ശ്രമിക്കാറുണ്ട്. അജിത്തിന്റെ ലാളിത്യമാര്‍ന്ന ജീവിതശൈലിയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. അജിത്ത് ഉപയോഗിക്കുന്ന ഫോണിനെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഒരു ആരാധകനോട് അജിത് സംസാരിക്കുന്നതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

ഒരു സ്‍കൂളില്‍ എത്തിയതായിരുന്നു അജിത്. ഒരു ആരാധകൻ അപ്പോള്‍ വീഡിയോ എടുക്കാൻ ശ്രമിച്ചു. എന്നാല്‍ വളരെ സാധരണമായ രീതിയിലായിരുന്നു അജിത്തിന്റെ പ്രതികരണം. തമ്പി ദയവായി ക്യാമറ ഓഫ് ചെയ്യൂ. സ്‍കൂളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും എന്നായിരുന്നു അജിത് പറഞ്ഞത്. ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കുകയും ചെയ്‍തു.

അതേസമയം നോക്കിയയുടെ സാധാരണ മോഡല്‍ ഫോണ്‍ ആണ് അജിത് ഉപയോഗിക്കുന്നത് എന്നാണ് സിനിമക്കാര്‍ പറയുന്നത്. വിശ്വാസം എന്ന പുതിയ സിനിമയുടെ പ്രൊഡക്ഷൻ മാനേജര്‍ ഉപയോഗിക്കുന്നത് വില കൂടിയ ഐഫോണാണ്. എന്തുകൊണ്ടാണ് സാധാര ഫോണ്‍ ഉപയോഗിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പ്രൊഡക്ഷൻ ജോലികള്‍ക്ക് സ്‍മാര്‍ട് ഫോണ്‍ ആവശ്യമാണെന്നുമായിരുന്നു അജിത് മാനേജരോട് പറഞ്ഞത്.

അജിത്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.