Asianet News MalayalamAsianet News Malayalam

പൊങ്കല്‍ ആഘോഷിക്കാൻ വിശ്വാസവുമായി തല

തമിഴകത്തിന്റെ തല അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിശ്വാസം. ഒരിടവേളയ്‍ക്ക് ശേഷം അജിത് നായകനായി എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലുമാണ്. 2019ല്‍ പൊങ്കലിന് ആയിരിക്കും ചിത്രം റിലീസിനെത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

 

Ajith
Author
Chennai, First Published Oct 19, 2018, 12:05 PM IST

തമിഴകത്തിന്റെ തല അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിശ്വാസം. ഒരിടവേളയ്‍ക്ക് ശേഷം അജിത് നായകനായി എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലുമാണ്. 2019ല്‍ പൊങ്കലിന് ആയിരിക്കും ചിത്രം റിലീസിനെത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

Follow Us:
Download App:
  • android
  • ios