തമിഴകത്തിന്റെ തല അജിത്തിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം വിശ്വാസമാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം അവസാനഘട്ട ഒരുക്കങ്ങളിലാണ്. അതേസമയം അജിത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചയാകുകയാണ്. സൂപ്പര്‍ഹിറ്റ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത് നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

അമിതാഭ് ബച്ചനും തപ്സിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പിങ്ക്. അമിതാഭ് ബച്ചൻ തമിഴില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അജിത് തമിഴില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സതുരംഗ വേട്ടൈ, തീരൻ അധിഗാരം ഒന്‍ട്രു എന്നീ സിനിമകള്‍ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോദ്. അജിത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ യുവൻ ശങ്കര്‍ രാജയാണ് പുതിയ ചിത്രത്തിന്റെയും സംഗീത സംവിധായകൻ. അജിത്തിന് പുറമെയുള്ള അഭിനേതാക്കള്‍ ആരെന്നത് വ്യക്തമായിട്ടില്ല. അതേസമയം വിശ്വാസത്തില്‍ അജിത്തിന്റെ നായിക നയൻതാരയാണ്.