അജിത്ത്-സിരുത്തൈ ശിവ നാലാമത് ഒന്നിക്കുന്നു അഞ്ച് വര്‍ഷത്തിന് ശേഷം അജിത്തിനൊപ്പം നയന്‍താര

വീരം, വേതാളം, വിവേകം.. അജിത്ത്കുമാര്‍-സിരുത്തൈ ശിവ കൂട്ടുകെട്ടിലെത്തിയ മൂന്ന് ചിത്രങ്ങള്‍. വീരവും വേതാളവും സാമാന്യപ്രേക്ഷകരെ തൃപ്തിപ്പെടുത്തി വന്‍വിജയങ്ങളായെങ്കില്‍ കഴിഞ്ഞ വര്‍ഷമെത്തിയ 'വിവേക'ത്തിന് അജിത്തിന്‍റെ കടുത്ത ആരാധകരെപ്പോലും പൂര്‍ണമായി തൃപ്തിപ്പെടുത്താനായില്ല. മുന്‍ രണ്ട് ചിത്രങ്ങളേക്കാള്‍ ബജറ്റിലും ഉയര്‍ന്ന ചിത്രത്തിന് ബോക്സ്ഓഫീസിലും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇപ്പോഴിതാ ഈ മൂന്ന് സിനിമകള്‍ക്ക് ശേഷം 'തല'-ശിവ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് 'വിശ്വാസ'ത്തിലൂടെ. സിനിമയുടെ ചിത്രീകരണത്തിന് ഹൈദരാബാദില്‍ ഇന്ന് തുടക്കമാവും.

Scroll to load tweet…

ഹൈദരാബാദ് യാത്രയ്ക്കിടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള അജിത്തിന്‍റെ ചിത്രം ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഒപ്പം സംഗീതസംവിധായകന്‍ എസ്.തമന്‍ അജിത്തിനൊപ്പമെടുത്ത സെല്‍ഫിയും. ഇരുചിത്രങ്ങളിലും താടി നീട്ടിയ ഗെറ്റപ്പിലാണ് അജിത്ത്. 

Scroll to load tweet…

അജിത്ത് ബോക്സ്ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തുമെന്ന് കരുതപ്പെടുന്ന ചിത്രം അജിത്തിനൊപ്പം അഞ്ച് വര്‍ഷത്തിന് ശേഷം നയന്‍താര ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ്. 2013ലെത്തിയ ആരംഭത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ചത്.

സിരുത്തൈ ശിവയ്ക്കൊപ്പം അജിത്ത്, വിവേകത്തിന്‍റെ സെറ്റില്‍

ഒരു തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ തലവനായിരുന്നു കഴിഞ്ഞ വര്‍ഷമെത്തിയ വിവേകത്തില്‍ അജിത്തിന്‍റെ നായകന്‍. ശാരീരികമായി വമ്പന്‍ മേക്കോവര്‍ നടത്തിയാണ് അജിത്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രീകരണത്തിന് ശേഷം അജിത്ത് ഒരു സര്‍ജറിക്കും വിധേയനായിരുന്നു. കോളിവുഡില്‍ 2017ലെ പ്രധാന പ്രോജക്ടുകളിലൊന്നായിരുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, വിവേക് ഒബ്റോയ്, അക്ഷര ഹാസന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.