തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ സിനിമയായ വിശ്വാസത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഡാൻസര്‍ ശരവണൻ മരിച്ചിരുന്നു. ശരവണനിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് അജിത്ത്.

തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ സിനിമയായ വിശ്വാസത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഡാൻസര്‍ ശരവണൻ മരിച്ചിരുന്നു. ശരവണനിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് അജിത്ത്.

ശരവണനിന്റെ കുടുംബത്തിന് എട്ട് ലക്ഷം രൂപ അജിത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കാഞ്ചീവരത്തെ അജിത്തിന്റെ ഫാൻ ക്ലബ്ബാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പൂനെയിലായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ശരവണ്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. ഛര്‍ദ്ദി തുടങ്ങിയതിനെ തുടര്‍ന്ന് ശരവണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിക്കും മുന്നേ മരണം സംഭവിച്ചിരുന്നു. സംഭവമറിഞ്ഞ അജിത്ത് ആശുപത്രിയിലെത്തി. എത്രയും പെട്ടെന്ന് തന്നെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്‍തു.

തുടര്‍ന്ന് മൃതദേഹം പൂനെയില്‍ നിന്ന് മുംബൈയിലേക്കും പിന്നീട് ചെന്നൈയിലേക്കും എത്തിച്ചു. സൈദാപേട്ടിലെ ശരവണനിന്റെ വീട്ടിലെത്തി അജിത് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്‍തു.