തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ സിനിമ വിശ്വാസത്തിന്റെ സെൻസര്‍ കഴിഞ്ഞു. ചിത്രത്തിന് യു സര്‍ട്ടിഫിക്കേറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് ആഘോഷിക്കാവുന്ന ചിത്രമായിരിക്കും വിശ്വാസം എന്നാണ് റിപ്പോര്‍ട്ട്. നിരവധി ആക്ഷൻ രംഗങ്ങളും തകര്‍പ്പൻ ഗാനങ്ങളും ചിത്രത്തിലുണ്ടാകും. 

സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. മധുര സ്വദേശിയായ കഥാപാത്രമായിട്ടാണ് അജിത് അഭിനയിക്കുന്നത്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു

വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.