മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നീരാളിയെന്ന് പേരിട്ടു. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്.

സന്തോഷ് കുരുവിളയാണ് നിര്‍മാണം. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രം കൂടിയാണിത്. സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

 മുംബൈ, സതര, മംഗോളിയ, തായ്ലാന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. സാജു തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മൂണ്‍ഷോട്ട് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സന്തോഷ് കുരുവിള നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മാതാക്കള്‍ ജോണ്‍ തോമസ് മിബു ജോസ് നെറ്റിക്കാടുമാണ്.