കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിനെതുടര്‍ന്നുണ്ടായ വിവാദത്തില്‍ നടന്‍ അജു വര്‍ഗീസിന്റെ മറുപടി. നടിയുടെ പേര് പരാമര്‍ശിച്ചത് അശ്രദ്ധ മൂലം സംഭവിച്ചതെന്നാണ് അജു വര്‍ഗീസിന്റെ വിശദീകരണം. ഇതേക്കുറിച്ച് നടിയോട് വിശദീകരിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ പേര് പരാമര്‍ശിക്കാന്‍ പാടില്ലെന്നുള്ള നിയമം ഉള്ള കാര്യം അറിയില്ലായിരുന്നു. തനിക്ക് മാത്രമല്ല, കേരളത്തിലെ മിക്കവര്‍ക്കും ആ നിയമം അറിയില്ല. ഇനി ഇത്തരം കാര്യങ്ങളില്‍ സൂക്ഷിച്ചുമാത്രമെ ചെയ്യുകയുള്ളുവെന്നും അജു വര്‍ഗീസ് പറഞ്ഞു. നടിയുടെ പേര് പരസ്യപ്പെടുത്തിയതില്‍ അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.