ജയലളിതയുടെ മരണത്തില്‍ കരയുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത തമിഴ് ജനങ്ങളെ കളിയാക്കുന്നവര്‍ക്കെതിരെ നടന്‍ അജു വര്‍ഗ്ഗീസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു മുഖ്യമന്ത്രി മരിച്ചാല്‍ ഒരു സംസ്ഥാനം മുഴുവന്‍ കണ്ണീരില്‍ കുതിരുന്നതിനെ പുച്ഛിക്കുന്നതിന് പകരം സ്വയമൊന്ന് തിരിഞ്ഞു നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും നേതാവ് മരിച്ചാല്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന് അജു ചോദിക്കുന്നു.
തമിഴ്‌നാട്ടുകാരെല്ലാം മണ്ടന്മാരാണോ ഒരു നേതാവ് അസുഖം വന്ന് മരിച്ചതിന് നെഞ്ചത്തടിച്ച് കരയാനും ആത്മഹത്യ ചെയ്യാനും അവിടെയുള്ളവര്‍ക്ക് പ്രാന്താണോ എന്ന തരത്തിലുള്ള പോസ്റ്റ് ഷെയര്‍ ചെയ്താണ് അജുവിന്‍റെ മറുപടി. തമിഴ്‌നാട്ടിലെ ഒരു കൂട്ടുകാരന്‍ ജയലളിതയെക്കുറിച്ച് പറഞ്ഞ കാര്യം അറിയിച്ചാണ് അജു തുടങ്ങുന്നത്.
