നടന്‍ അക്ഷയ്കുമാര്‍ കക്കൂസ് ടാങ്ക് വൃത്തിയാക്കി മാതൃകയായി. കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ബോവധവത്കരണ പരിപാടിയിലാണ് അക്ഷയ് കുമാര്‍ കക്കൂസ് ടാങ്ക് വൃത്തിയാക്കിയത്.

മധ്യപ്രദേശിലെ രെഗ്‌വാന്‍ ഗ്രാമത്തിലാണ് അക്ഷയ് വേറിട്ട മാതൃകയായത്. നടനൊപ്പം കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും പരിപാടിയില്‍ പങ്കെടുത്തു. ട്വിന്‍ പിറ്റ് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

രണ്ടു ടാങ്കുകളുള്ള ഇത്തരം കക്കൂസില്‍ മനഷ്യ വിസര്‍ജത്തെ ജൈവവളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇത്തരം ടോയലറ്റുകള്‍ ഉപയോഗിക്കുന്നതിനു നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാനാണ് താന്‍ നേരിട്ട് എത്തിയതെന്ന് അക്ഷയ് വയക്തമാക്കി. താരത്തിന്റെ അടുത്ത ചിത്രം സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ്.