വെള്ളിത്തിരയില്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടു കയ്യടി നേടുന്ന താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ ഒരു ചടങ്ങില്‍ അക്ഷയ് കുമാര്‍ ലൈവായി ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന വീഡിയോ കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. തന്റെ പുതിയ സിനിമയായ പാഡ്‍മാന്റെ പ്രമോഷന്റെ ഭാഗമായി നടന്ന മാരത്തണ്‍ ഉദ്ഘാടനത്തിലാണ് അക്ഷയ് കുമാര്‍ കായികപ്രകടനം നടത്തിയത്.

വേദിയില്‍ കൈകള്‍ തറയില്‍ കുത്തി മുന്നോട്ടും പിന്നോട്ടും നടന്നാണ് ആദ്യം അക്ഷയ് കുമാര്‍ അമ്പരിപ്പിച്ചത്. പിന്നീട് അവതാരകൻ ഉയര്‍ത്തിപ്പിടിച്ച ബോട്ടിലുകള്‍ അക്ഷയ് കുമാര്‍ കാലുകള്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുയും ചെയ്‍തു.