എട്ടു വര്‍ഷത്തിനു ശേഷം അക്ഷയ് കുമാറും ഐശ്വര്യ റായ്‌യും ഒന്നിക്കുന്നു

എട്ടു വര്‍ഷത്തെ ഇടവേളയ്‍ക്കു ശേഷം അക്ഷയ് കുമാറും ഐശ്വര്യ റായ്‌യും ഒന്നിക്കുന്നു. എസ് ഷങ്കറിന്റെ 2.0 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. 2010ല്‍ ആക്ഷൻ റിപ്ലേ എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍‌ രജനികാന്ത് നായകനായി എത്തുമ്പോള്‍ അക്ഷയ് കുമാര്‍ വില്ലനാണ്. ഐശ്വര്യ റായ് അതിഥി വേഷത്തില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. ചിത്രം ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായിരിക്കും.

അതേസമയം അക്ഷയ് കുമാര്‍ കേസരി എന്ന ചിത്രത്തിന്റെ തിരക്കിലാണ്.