ഇന്ത്യൻ ത്രിവർണ പതാക തിരിച്ചുപിടിച്ചതിന് ബോളിവുഡ് നടൻ അക്ഷയ് കുമാർ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി മാപ്പ് പറഞ്ഞു. ലണ്ടനിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൌഡിൽ നടന്ന വനിത ലോക കപ്പ് കാണാൻ എത്തിയതായിരുന്നു സാക്ഷാൽ അക്ഷയ് കുമാർ. താരത്തിൻ്റെ കൈയിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയുമുണ്ടായിരുന്നു. കളി തുടങ്ങുന്നതിന് മുമ്പേ തന്നെ തൻ്റെ ആകാംക്ഷ പ്രേക്ഷകരുമായി അക്ഷയ് കുമാർ പങ്കുവെച്ചു.

കളികാണാൻ ട്രൈയിൻ കയറി എത്തിയ സഹാസിക കഥയും അക്ഷയ് കുമാര്‍ വീഡിയോയിലൂടെ പങ്കുവെച്ചു. ആവേശം കൊണ്ട അക്ഷയ് കുമാര്‍ ഇന്ത്യൻ പതാക തിരിച്ചുപിടിച്ച് വീശുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് കഥ മാറിയത്. താരത്തെ വിമർശിച്ചു കൊണ്ട് ധാരാളം കമൻ്റുകളാണ് വന്നത്. പലരും താരത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. ട്രോളുകളുടെ എണ്ണത്തിലും കുറവൊന്നുമുണ്ടായില്ല. തുടർന്ന് ചിത്രം പിൻവലിക്കുകയും സോഷ്യൽ മീഡിയയിലൂടെ അക്ഷയ് കുമാര്‍ മാപ്പ് പറയുകയുമായിരുന്നു.