അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമയാണ് ഗോള്‍ഡ്. ഇന്ത്യൻ ഹോക്കിയുടെ സുവര്‍ണ ചരിത്രമാണ് സിനിമയുടെ പ്രമേയം. ഹോക്കി പരിശീലകൻ തപന്‍ ദാസ് ഇന്ത്യയെ  സ്വര്‍ണമെഡല്‍ ജേതാക്കളാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയില്‍ പറയുന്നത്.  1948ൽ നടന്ന ഒളിപിം‌ക്‌സിൽ ഇന്ത്യ സ്വർണം നേടിയതിന്റെ പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുമ്പോള്‍ ആ നേട്ടത്തിന്റെ എഴുപതാം വര്‍ഷത്തില്‍ ആദരവുമായി എത്തുകയാണ് അക്ഷയ് കുമാര്‍. ഇന്ത്യയുടെ കായിക ഇതിഹാസങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുന്ന വീഡിയോ ആണ് അക്ഷയ് കുമാര്‍ പങ്കുവയ്‍ക്കുന്നത്. 

കപില്‍ ദേവും, സച്ചിൻ ടെൻഡുല്‍ക്കറും, അഭിനവ് ബിന്ദ്രയും, വി ആര്‍ ശ്രീജേഷും ഉള്‍പ്പടെയുള്ളവര്‍ വീഡിയോയിലുണ്ട്.

തപന്‍ ദാസ് ആണ് അക്ഷയ് കുമാര്‍ സിനിമയില്‍ അഭിനയിക്കുന്നത്. മൌനിയാണ് നായിക. കുനാല്‍ കപൂര്‍, അമിത് സാധ്, വിനീത് കുമാര്‍ സിംഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിമ കാഗ്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക.