ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാൻ അക്ഷയ് കുമാറും. ചലച്ചിത്രോത്സവത്തിന്റെ പ്രത്യേക പാക്കേജായ സ്പോര്‍ട്സ് സിനിമകളുടെ ഭാഗമായാണ് അക്ഷയ് കുമാര്‍ പങ്കെടുക്കുക.

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാൻ അക്ഷയ് കുമാറും. ചലച്ചിത്രോത്സവത്തിന്റെ പ്രത്യേക പാക്കേജായ സ്പോര്‍ട്സ് സിനിമകളുടെ ഭാഗമായാണ് അക്ഷയ് കുമാര്‍ പങ്കെടുക്കുക.

അക്ഷയ് കുമാര്‍ നായകനായ സ്പോര്‍ട്സ് സിനിമ ഗോള്ഡ് ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കും. മേരി കോം, ഭാഗ് മില്‍ഖ ഭാഗ്, 1983, എംഎസ്ഡി ദ അണ്‍ടോള്‍ഡ് സ്റ്റോറി, സൂര്‍മ എന്നിവയാണ് സ്പോര്‍ട്സ് പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് സിനിമകള്‍. അക്ഷയ് കുമാറിനു പുറമേ ചിത്രാംഗദ സിംഗ്, റീമ കാഗ്ടി, എബ്രിദ് ഷൈൻ, തുടങ്ങിയവരും പ്രദര്‍ശനത്തിനെത്തും. പാസ്‍ ആവശ്യമില്ലാതെ പ്രദര്‍ശനം കാണാവുന്ന വിഭാഗമാണ് സ്പോര്‍ട്സ് സിനിമകളുടേത്.