മുംബൈ : അക്ഷയ്കുമാറും ശില്‍പ്പഷെട്ടിയും തമ്മിലുള്ള പ്രേമം ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പ്രണയമാണ്. എന്നാല്‍ എങ്ങനെ ആ പ്രണയം തകര്‍ന്നുവെന്ന് തുറന്നുപറയുകയാണ് ശില്‍പ്പ വര്‍ഷങ്ങള്‍ക്ക് ശേഷം. അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയും ചെയ്തു. തന്‍റെ സ്വകാര്യ ജീവിതത്തിലെ മോശം സമയമായിരുന്നു അത്.
അഗ്നി പരീക്ഷയുടെ മുകളിലൂടെ സന്തോഷത്തോടെ നടക്കാന്‍ കഴിഞ്ഞു. അതു തന്‍റെ സ്വകാര്യ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ എന്‍റെ പ്രയത്നം സിനിമ ലോകത്ത് മുന്നില്‍ എത്താന്‍ എന്നെ സഹായിച്ചു. ഒരേ സമയം രണ്ടു പേരുമായാണ് അക്ഷയ്ക്ക് ബന്ധം ഉണ്ടായിരുന്നത്. താനുമായി സ്‌നേഹത്തിലായിരുന്ന സമയത്തു തന്നെ ട്വിങ്കിളുമായും ബന്ധം ഉണ്ടായിരുന്നു.
ട്വിങ്കിളിനോടു തനിക്കു പരിഭവം ഒന്നുമില്ല. അക്ഷയ് മാത്രമാണു തന്നെ ചതിച്ചത്, അതിന്‍റെ പേരില്‍ ട്വിങ്കിളിനെ കുറ്റം പറയില്ല എന്നും ശില്‍പ്പ പറഞ്ഞു. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നു കഴിഞ്ഞു.
അദ്ദേഹം അതൊക്കെ മറന്നിട്ടുണ്ടാകും. ഇനി ഒരിക്കലും അക്ഷയുമായി ഒരു സിനിമ ഉണ്ടാകില്ല എന്നും ശില്‍പ്പ ഷെട്ടി വ്യക്തമാക്കി. പ്രണയ തകര്‍ച്ചയേക്കുറിച്ചു ചോദിച്ചപ്പോഴാണു ശില്‍പ്പ ഷെട്ടി ഇകാര്യങ്ങള്‍ വ്യക്തമാക്കിയത്.
