തമിഴ്‍നാട്ടുകാരനായ അരുണാചലം മുരുഗനാനന്ദത്തിന്റെ കഥ ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റാണ്. ഇപ്പോഴിതാ സിനിമ തമിഴിലേക്കും എത്തുന്നുവെന്ന വാര്‍‌ത്തകള്‍ വരുന്നു.

ആര്‍ ബല്‍കിയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ ആയിരുന്നു പാഡ് മാന്‍ എന്ന സിനിമയില്‍ നായകനായത്. രാധിക ആംപ്‍തെയും സോനം കപൂറുമായിരുന്നു നായികമാര്‍. തമിഴില്‍ ധനുഷ് ആയിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ട്.