Asianet News MalayalamAsianet News Malayalam

ഒടിയന്‍ കാണാതെ മുട്ട പഫ്സിന്‍റെ പേരില്‍ യുവാവിന്‍റെ ട്രോള്‍; കലക്കന്‍ പണി കൊടുത്ത് തീയറ്റര്‍ ഉടമ

ഒടിയന്‍ കണ്ടെന്നും ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെങ്കിലും ഇടവേളയ്ക്ക് കഴിഞ്ഞ പഫ്സ് കൊള്ളാമായിരുന്നുവെന്നാണ് അക്ഷയ് കമന്‍റ് ചെയ്തത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തീയറ്റര്‍ ഉടമകള്‍ മറുപടിയുമായി രംഗത്തെത്തിയത്

akshya akash comment on odiyan
Author
Pathanamthitta, First Published Dec 16, 2018, 1:47 PM IST

പത്തനംതിട്ട: വമ്പന്‍ പ്രതീക്ഷകളുമായാണ് മോഹൻലാൽ ചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തിയത്. എന്നാല്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ചിത്രത്തിനെതിരെ ഉയര്‍ന്നത്. സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന് കാട്ടി ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ ഇത് ഏറ്റെടുത്തതോടെ ചിത്രം വീണ്ടും വിജയവഴിയിലാണ്.

അതിനിടയിലാണ്  ഒടിയനെ മന:പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച അക്ഷയ് ആകാശിന് തീയറ്റര്‍ ഉടമ കലക്കന്‍ പണി കൊടുത്തത്. ഒടിയന്‍ കണ്ടെന്നും ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെങ്കിലും ഇടവേളയ്ക്ക് കഴിഞ്ഞ പഫ്സ് കൊള്ളാമായിരുന്നുവെന്നാണ് അക്ഷയ് കമന്‍റ് ചെയ്തത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തീയറ്റര്‍ ഉടമകള്‍ മറുപടിയുമായി രംഗത്തെത്തിയത്.

akshya akash comment on odiyan

പത്തനം തിട്ട റാന്നിയിലെ ക്യാപിറ്റോള്‍ തീയേറ്ററില്‍ നിന്നാണ് സിനിമ കണ്ടതെന്നായിരുന്നു അക്ഷയ് കമന്‍റിട്ടത്.  ക്യാപിറ്റോള്‍ തീയറ്ററില്‍ പഫ്സില്ലല്ലോ എന്ന് കുറിച്ച ഉടമകള്‍ മന:പൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കണമെന്നും കുറിച്ചു. ശേഷം അക്ഷയ്ന് മാത്രം എന്ന ബോര്‍ഡ് വെച്ച് മൂന്ന് മുട്ട പഫ്സും തീയറ്ററിന് മുന്നില്‍ ഒരുക്കുകയും ചെയ്തു. കമന്‍റിട്ട അക്ഷയ്ന് ക്യാപിറ്റോള്‍ തീയറ്ററില്‍ പോയാല്‍ ആ പഫ്സും കഴിച്ച് മടങ്ങാം.

 

Follow Us:
Download App:
  • android
  • ios