മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അലമാരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പേരുപോലെ തന്നെ രസകരവും കൗതുകംജനിപ്പിക്കുന്നതുമായ ട്രെയിലറും. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സംവിധായകന്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

'ആട് ഒരു ഭീകരജീവിയാണ്'. പിന്നാലെ 'ആന്‍മരിയ കലിപ്പിലാണ്' എന്നിവയ്ക്ക് ശേഷം മിഥുൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് അലമാര. ആൻമരിയ കലിപ്പിലാണ് എന്ന തന്റെ കഴിഞ്ഞ ചിത്രത്തിൽ പൂമ്പാറ്റ രാജേഷിനെ അവതരിപ്പിച്ച സണ്ണിവെയ്ൻ, അജുവർ‍ഗീസ്,രഞ്ജിപണിക്കർ ,സൈജുകുറുപ്പ് , സുധി കോപ്പ, മണികണ്ഠൻ തുടങ്ങിയ താരനിര അലമാരയിലുണ്ട്. 

ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമാണം.രചന : ജോൺ മന്ത്രിക്കൽ,ഛായാഗ്രഹണം : സതീഷ് കുറുപ്പ്.എഡിറ്റർ : ലിജോപോൾ.ഫെബ്രുവരി ആദ്യം ചിത്രം റിലീസിനെത്തും.