സ്നേഹപ്രകടനങ്ങളുമായി നിരവധി ആരാധകരാണ് എത്തിയത്

പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകള്‍ അലംകൃതയെ കാണാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. കുട്ടിയുടെ ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമേ ആരാധകര്‍ക്കായി ഇരുവരും പങ്കുവയ്ക്കാറുള്ളു. പൃഥ്വിരാജ് അല്ലി എന്ന് വിളിക്കുന്ന കുഞ്ഞുമോളുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്.

അല്ലിയുടെ ചിത്രം പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് മാത്രമല്ല അച്ഛന്റെയും അമ്മയുടേയും ചെറിയ പിടിവലി തന്നെ ഈ മകള്‍ക്ക് വേണ്ടി നടന്നു. ജനാലയ്ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്ന മകളുടെ ചിത്രത്തിന് താഴെ 'സ്‌പൈഡര്‍മാന്‍ സൂപ്പര്‍ ഹീറോ' എന്ന് പൃഥ്വിരാജ് കുറിച്ചു.

 കുഞ്ഞിന്റെ ചിത്രത്തിന് താഴെ ആരാധകരും സ്‌നേഹം അറിയിച്ചതോടെ 'മൈ ബേബി' എന്ന സുപ്രിയ സ്‌നേഹത്തോടെ കുറിച്ച്. അതിന് തൊട്ട് താഴെ പൃഥ്വിയുടെ 'മൈന്‍' എന്ന മറുപടിയും വന്നു.വിട്ടുകൊടുക്കാതെ ഓ പിന്നെ എന്ന കമന്റുമായി സുപ്രിയ വീണ്ടുമെത്തി. ഇങ്ങനെ നീളുന്നു രസകരമായ സംഭാഷങ്ങള്‍.. എന്നാല്‍ നിങ്ങള്‍ തമ്മില്‍ തല്ലരുതെന്നും കുട്ടികള്‍ക്കായി ഒരു സൂപ്പര്‍ ഹീറോ ചിത്രം ചെയ്യൂ.. അവന്‍ജേര്‍ഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന ചിത്രം വരുമ്പോള്‍ മകളെ കൊണ്ടു പോയീ കാണുക്കൂയെന്ന് ആരാധകരും പറഞ്ഞു.