കൊച്ചി: തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ നിലപാടറിയിച്ച് നടന്‍ അലന്‍സിയറിന്‍റെ വ്യത്യസ്തമായ പ്രതിഷേധം. ഷൂട്ടിങ്ങ് ലോക്കേഷനില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പാന്‍റ്സിന്‍റെ സിപ് തുറന്നിട്ടാണ് അലന്‍സിയര്‍ പ്രതിഷേധിച്ചത്. 

രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യത്തിന് നിരക്കാത്തതെന്നും അലന്‍സിയര്‍ പറഞ്ഞു. തോമസ് ചാണ്ടിയെ ചുമന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. 

തോമസ് ചാണ്ടി പൊതു സമൂഹത്തോട് ഇതുവരെയും എന്താണോ ചെയ്തത് അത് മാത്രമാണ് തന്‍റെ പ്രതിഷേധത്തിന് കാരണമെന്ന് അലന്‍സിയര്‍ ഏഷ്യാനെറ്റ് ന്യൂസ്.കോമിനോട് പറഞ്ഞു. രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെയും തോമസ് ചാണ്ടിയുടെയും നിലപാടിനെതിരെ ഇടതുപക്ഷ അനുഭാവിയായ അലന്‍സിയര്‍ പ്രതിഷേധിച്ചത് ഒരു ദിവസം മുഴുവനും പാന്‍റ്സിന്‍റെ സിപ്പിന് വിശ്രമം നല്‍കിയാണ്.