ദീപാവലി ദിവസങ്ങളില്‍ പടക്കം വില്‍ക്കുന്നതും പൊട്ടിക്കുന്നതും നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവുണ്ട്. നവംബര്‍ ഒന്നുവരെയാണ് ദില്ലിയിലും മറ്റും പടക്കത്തിന് നിരോധം ഏര്‍പ്പെടുത്തിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ പടക്കം നിരോധിച്ചതിനെ അനുകൂലിച്ച് രംഗത്തെത്തിയ ബോളിവുഡ് താരം ആലിയ ഭട്ടിന് സാമൂഹികമാധ്യമങ്ങളില്‍ ട്രോള്‍കൊണ്ട് ആക്രമിക്കുകയാണ് ഒരുകൂട്ടം ആളുകള്‍. പടക്കം നിരോധിച്ചത് നന്നായെന്നും, മൃഗങ്ങള്‍ക്ക് ഏറെ അനുയോജ്യമായ തീരുമാനമാണിതെന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആലിയ പറയുന്നത്. തുടക്കത്തില്‍ ആരാധകര്‍ ഇതിനെ പിന്തുണച്ചുരംഗത്തുവന്നിരുന്നു. എന്നാല്‍ അധികംവൈകാതെ ഒരുസംഘം ആളുകള്‍ കൂട്ടായിവന്ന്, ആലിയഭട്ടിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ട്രോള്‍ ചെയ്യുകയുമായിരുന്നു. നേരത്തെ ബോളിവുഡ് താരം ശ്രദ്ധാ കപൂറിനും ഇതേ അവസ്ഥ ഉണ്ടായിരുന്നു.

